Today: 05 Mar 2026 GMT   Tell Your Friend
Advertisements
ജര്‍മനി വിടാനൊരുങ്ങി ഇയു പൗരന്മാര്‍
ബര്‍ലിന്‍: ജര്‍മ്മനിയിലെ പ്രവാസികളെയും മലയാളികളെയും സംബന്ധിച്ചിടത്തോളം ഏറെ ആശങ്കയുണ്ടും ഒപ്പം സന്തോഷവും തരുന്ന വാര്‍ത്തയാണിത്.

യൂറോപ്പിന്റെ സാമ്പത്തിക എന്‍ജിനായ ജര്‍മ്മനിയില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ജര്‍മ്മനിയിലേക്ക് എത്തുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ രാജ്യം വിട്ടുപോകുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജര്‍മ്മനിയിലെ മൂന്നിലൊന്ന് പ്രവാസികളും രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുടിയേറ്റം കുറയുന്നു; മടക്കം കൂടുന്നു

2024 മുതല്‍ ജര്‍മ്മനിയിലേക്കുള്ള കുടിയേറ്റ നിരക്കില്‍ വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. പുതിയ കണക്കുകള്‍ പ്രകാരം ഏകദേശം 34,000 പേരുടെ കുറവാണ് കുടിയേറ്റ ബാലന്‍സില്‍ ഉണ്ടായിരിക്കുന്നത്. അതായത്, പുതുതായി എത്തുന്നവരേക്കാള്‍ ഇത്രയും അധികം ആളുകള്‍ ജര്‍മ്മനി ഉപേക്ഷിച്ചു പോയി.

പ്രധാന കാരണങ്ങള്‍:

കൂടിയ ജീവിതച്ചെലവ്:

42% പേര്‍ വര്‍ദ്ധിച്ചുവരുന്ന വാടകയും 36% പേര്‍ ഉയര്‍ന്ന നിത്യച്ചെലവുമാണ് പ്രധാന കാരണമായി പറയുന്നത്.

വിവേചനം:

ഏകദേശം 15% പേര്‍ തങ്ങള്‍ക്ക് വിവേചനം നേരിടേണ്ടി വരുന്നതായി പരാതിപ്പെട്ടു. ദക്ഷിണ യൂറോപ്പില്‍ നിന്നുള്ളവര്‍ക്കിടയില്‍ ഇത് 28% വരെയാണ്.

ഒറ്റപ്പെടല്‍:

39% പ്രവാസികളും ജര്‍മ്മനിയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്നോ അല്ലെങ്കില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നോ വിശ്വസിക്കുന്നു.

തൊഴില്‍ മേഖലയെ ബാധിക്കും
നിലവില്‍ 51 ലക്ഷത്തോളം ഇയു പൗരന്മാരാണ് ജര്‍മ്മനിയിലുള്ളത്. ഇതില്‍ 27 ലക്ഷം പേര്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രധാനമായും ക്ളീനിംഗ്, ട്രാന്‍സ്പോര്‍ട്ട് തുടങ്ങിയ മേഖലകളില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഭൂരിഭാഗവും.

റൊമാനിയ (9.1 ലക്ഷം), പോളണ്ട് (8.8 ലക്ഷം) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രവാസികളില്‍ മുന്‍പന്തിയിലുള്ളത്. ഇറ്റലി, ബള്‍ഗേറിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും വന്‍തോതിലുണ്ട്.

ഭാഷാ പഠനത്തിനും നിയന്ത്രണം
വിദേശികള്‍ക്ക് നല്‍കിയിരുന്ന സൗജന്യ ഭാഷാ പഠന~ഏകോപന കോഴ്സുകള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കിയെന്ന് ഗവണ്‍മെന്റ് കമ്മീഷണര്‍ നതാലി പൗളിക് വിമര്‍ശിച്ചു. ഏകദേശം 1.3 ലക്ഷം പേരെ ഈ തീരുമാനം ബാധിക്കും. പ്രവാസികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യവും ഭാഷാ പഠനത്തിനുള്ള സഹായവും ഉറപ്പാക്കിയില്ലെങ്കില്‍ രാജ്യം വലിയ പ്രതിസന്ധി നേരിടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ജര്‍മ്മനിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കുടിയേറ്റ വിരുദ്ധ നിലപാടുകളും വലിയ ആശങ്കയാണ് നല്‍കുന്നത്. എങ്കിലും ജര്‍മനിയിലേയ്ക്ക് കുടിയേറുന്ന നല്ലൊരു പങ്കും യുവമലയാളികളാണ്.
- dated 05 Mar 2026


Comments:
Keywords: Germany - Otta Nottathil - EU_citizens_plannig_to_leave_germany_march_4_2026 Germany - Otta Nottathil - EU_citizens_plannig_to_leave_germany_march_4_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
അഭയാര്‍ത്ഥികളെ പുറത്താക്കാന്‍ ജര്‍മ്മനി; വിദേശ രാജ്യങ്ങളില്‍ 'മടക്കയാത്രാ കേന്ദ്രങ്ങള്‍' വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയുടെ ആദ്യ ഒഴിപ്പിക്കല്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
എംസിവൈഎം അഗാപ്പെ 2026 പ്രകാശനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകമെമ്പാടും ഇന്ധന പ്രതിസന്ധി ജര്‍മ്മനിയില്‍ ഇന്ധനവില കുതിക്കുന്നു സബ്സിഡി നല്‍കില്ലെന്ന് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
പശ്ചിമേഷ്യന്‍ സംഘര്‍ഷം: യൂറോപ്പില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ അനിശ്ചിതത്വത്തില്‍; വിമാനങ്ങള്‍ തിരിച്ചുവിട്ടു Recent or Hot News
ജര്‍മ്മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ പ്രതിസന്ധിയില്‍; യാത്രാ സമയം വര്‍ദ്ധിക്കും, പ്രവാസികള്‍ ശ്രദ്ധിക്കുക തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
'ബേബി ബൂമര്‍' തലമുറ വിരമിക്കുന്നത് പ്രതിസന്ധിയാകുന്നു.
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us